Connect with us

Kerala

രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി; പോലീസിന്റെ നിലപാട് തേടി

കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും

Published

|

Last Updated

കൊച്ചി | നടി ഹണി റോസിന്റെ പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.

ഏതെങ്കിലും തരത്തില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പരിശോധിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിലപാട് കോടതി തേടിയിരിക്കുന്നത്.

ബോബി ചെമ്മണൂര്‍ പ്രതിയായ കേസില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. താന്‍ ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് വസ്ത്രധാരണ രീതിയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് രാഹുല്‍ ഈശ്വറിന്റെ വാദം.

 

Latest