Kerala
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കലുര്‍ സ്റ്റേ ചെയ്യാതെ ഹൈക്കോടതി
സ്‌റ്റേ അനുവദിക്കാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികള്‍ തള്ളിയത്
തിരുവനന്തപുരം | ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന ഹരജികള്‍ തള്ളി ഹൈക്കോടതി. സ്‌റ്റേ അനുവദിക്കാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികള്‍ തള്ളിയത് .ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല് ഹരജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തള്ളിയത്.
സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
അതേ സമയം , കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് പരിഷ്‌കരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.