Connect with us

Kerala

ഉത്ര വധക്കേസ് പ്രതിയുടെ അമ്മക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്.

Published

|

Last Updated

കൊച്ചി |  ഉത്രാവധക്കേസ് പ്രതി സൂരജിനു ജാമ്യം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയ കേസില്‍ പ്രതിയുടെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹര്‍ജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.

അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്. ഇത് തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജീവപര്യന്തം കഠിന തടവ് ശിക്ഷ അനുഭവിക്കുകയാണ്

 

---- facebook comment plugin here -----

Latest