Connect with us

murder case

നാലംഗ സംഘം മര്‍ദ്ദിച്ച ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ മരിച്ചു

വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിന്റെ പേരിലാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്

Published

|

Last Updated

കൊച്ചി | വളര്‍ത്തുനായ കുരച്ചതിന്റെ പേരില്‍ നാലംഗ സംഘം മര്‍ദ്ദിച്ച ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ മരിച്ചു.

കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിന്റെ മര്‍ദനത്തിനിരയായി ചികില്‍സ യിലായിരുന്ന വിനോദ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിന്റെ പേരിലാണ് നാലംഗ സംഘം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദിനെ ആക്രമിച്ചത്.

പ്രതികള്‍ നാലുപേരും റിമാന്‍ഡിലാണ്. മാര്‍ച്ച് 27നാണ് സംഭവം. നായ കുരച്ചപ്പോള്‍ ഇതരസം സ്ഥാനക്കാര്‍ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനു മര്‍ദ്ദനമേറ്റത്.

Latest