Connect with us

Allahabad High Court

സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ ഐ ഐ ടി സീറ്റ് നിഷേധിച്ച വിദ്യാര്‍ഥിനിയുടെ പ്രവേശന ഫീസടച്ച് ഹൈക്കോടതി ജഡ്ജി

പിതാവിന്റെ അനാരോഗ്യംമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ഥിനിക്ക് പ്രവേശന ഫീസ് അടക്കാന്‍ സാധിക്കാതിരുന്ന

Published

|

Last Updated

ലക്‌നോ | വാരാണസി ഐ ഐ ടിയില്‍ പ്രവേശനം ലഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഫീസടക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥിനിക്ക് സഹായകരമായി അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ ഇടപെടല്‍. പ്രവേശനം ഉറപ്പിക്കാന്‍ വേണ്ടി അടക്കേണ്ടിയിരുന്ന 15,000 രൂപ സ്വന്തം കയ്യില്‍ നിന്നും നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. പിതാവിന്റെ അനാരോഗ്യംമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ഥിനിക്ക് പ്രവേശന ഫീസ് അടക്കാന്‍ സാധിക്കാതിരുന്നത്.

പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനി ജെ ഇ ഇ മെയിന്‍ പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്ക് സ്വന്തമാക്കിയാണ് വാരാണസി ഐ ഐ ടിയില്‍ പ്രവേശനം നേടിയത്. എസ് സി വിഭാഗത്തില്‍ 2026ാം റാങ്ക് ആയിരുന്നു. ഐ ഐ ടിയില്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിനായിരുന്നു വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവസാന ദിവസത്തിന് മുമ്പേ ഫീസ് അടക്കാന്‍ സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഐ ഐ ടി അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു.

ഇതില്‍ ഹരജിയുമായി വിദ്യാര്‍ഥിനി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. താനും പിതാവും പലതവണ ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയങ്കിലും സമയം നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട് മറുപടി ഒന്നും ലഭിച്ചില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടുകയും ജഡ്ജി തന്നെ ഫീസടക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തത്.

Latest