Kerala
ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിച്ച് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാര്‍
ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് 16ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
കൊച്ചി | ഹൈക്കോടതി ജഡ്ജിമാര്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചു. വ്യാഴാഴ്ച പ്ലാന്‍ഡില്‍ പരിശോധന നടത്തുന്നതിനായി ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസും പി ഗോപിനാഥുമാണ് സ്ഥലം സന്ദര്‍ശിച്ചത്. ജഡ്ജിമാര്‍ ബ്രഹ്മപുരത്തെ ബിപിസിഎല്‍ മാലിന്യ പ്ലാന്റിന്റെ നിര്‍മാണ പുരോഗതി, മാലിന്യ സംസ്‌കരണം, സുരക്ഷാ കാര്യങ്ങള്‍ എന്നിവ വിലയിരുത്തി.
2023 മാര്‍ച്ച് മൂന്നിനായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റിഡില്‍ തീപ്പിടിത്തം ഉണ്ടായത്. ഏറെ ചര്‍ച്ചാ വിഷയമായ സംഭവത്തില്‍ രണ്ടാഴ്ചയ്ക്കു ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധാ കേസെടുക്കുകയായിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കേസ് മാര്‍ച്ച് 16ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
തീപ്പിടിത്തം ഇനിയും ഉണ്ടാകാതിരിക്കാന്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മന്ത്രിമാരും സ്ഥലത്തെത്തി വിലയിരുത്തിയിരുന്നു.