Connect with us

Kerala

ഹൈക്കോടതി ഉത്തരവ്; രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

പ്രസംഗത്തെക്കുറിച്ചല്ല കോടതി പറഞ്ഞതെന്നും പോലീസിന്റെ അന്വേഷണത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും അതിനാല്‍ ഈ ഉത്തരവില്‍ താന്‍ കക്ഷിയല്ലെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | ഭരണഘടനാ വിരുദ്ധ പരാമര്‍ശം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവയക്കുകയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പ്രസംഗത്തെക്കുറിച്ചല്ല കോടതി പറഞ്ഞതെന്നും പോലീസിന്റെ അന്വേഷണത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും അതിനാല്‍ ഈ ഉത്തരവില്‍ താന്‍ കക്ഷിയല്ലെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ലെന്നും സിങ്കിള്‍ ബഞ്ചിനു മുകളില്‍ കോടതി ഉണ്ടെന്നും അത്തരം കാര്യങ്ങള്‍ പരിശോധിച്ചു ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.