Connect with us

Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം

Published

|

Last Updated

കൊച്ചി | തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം  പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെതാണ് നിര്‍ദേശം.

പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്നും  കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് നിര്‍ദേശം. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും കൃത്യമായി പോലീസിനെ വിന്യസിക്കണമെന്നും ഡി ജി പിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

 

Latest