Kerala
വാഹനങ്ങളിലെ അനധികൃത ലൈറ്റുകള്‍ക്കും ഫിറ്റിംഗുകള്‍ക്കുമെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് ഹൈക്കോടതി
ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം
കൊച്ചി | ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങളിലെ അനധികൃത ലൈറ്റുകള്‍ക്കും മറ്റ് ഫിറ്റിംഗുകള്‍ക്കുമെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം.
ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം. വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
---- facebook comment plugin here -----