Connect with us

National

നടി ജയപ്രദയുടെ ആറുമാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി ഉത്തരവ്.

Published

|

Last Updated

ചെന്നൈ| സിനിമാ താരവും മുന്‍ എംപിയുമായ ജയപ്രദയുടെ ആറ് മാസത്തെ ജയില്‍ ശിക്ഷ റദ്ദാക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്‌മോര്‍ കോടതിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജയപ്രദയ്ക്ക് തടവ് ശിക്ഷ വിധിച്ചത്. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി ഉത്തരവ്. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.

ചെന്നൈ എഗ്‌മോര്‍ കോടതിയില്‍ നേരിട്ട് ഹാജറാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനിടെ 20 ലക്ഷം കെട്ടിവച്ചാല്‍ മാത്രം ജാമ്യം നല്‍കാം എന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ എഗ്മോര്‍ കോടതി ഉത്തരവിന് പിന്നാലെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ട്ടിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു ജയപ്രദ. പിന്നീട് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്കും എത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെടുകയും സമാജ്‌വാദ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിംഗിന്റെ രാഷ്ട്രീ ലോക് മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്തതിനാല്‍ അമര്‍ സിംഗിനൊപ്പം ജയപ്രദ ആര്‍എല്‍ഡിയില്‍ ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. തുടര്‍ന്ന് 2019ല്‍ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു.

 

 

Latest