Connect with us

Kerala

ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയത് ഹൈക്കോടതി തടഞ്ഞു; അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാം

അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ എം ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Published

|

Last Updated

കൊച്ചി | കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നോട്ട് പോകുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ എം ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോഴപ്പണ ആരോപണത്തെ തുടര്‍ന്ന് കക്കോടിയിലെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്.

അഴീക്കോട് എം എല്‍ എയായിരിക്കെ 2016 ല്‍ കെ എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരജിക്കാര്‍ക്കെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹരജിയില്‍ പറയുന്നു. ഇ ഡിയുടെ അധികാരപരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

---- facebook comment plugin here -----

Latest