Connect with us

fisherman protest

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാകില്ല: ഹൈക്കോടതി

പദ്ധതി നിര്‍മാണം തടസ്സപ്പെടുത്തി പ്രതിഷേധിക്കരുതെന്നും കോടതി: പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നാളെ

Published

|

Last Updated

തിരുവനന്തപുരം | ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാകില്ലെന്ന് ഹൈക്കോടതി. പദ്ധതി നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ട് പ്രതിഷേധങ്ങള്‍ നടത്തരുത്. പദ്ധതിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉചിത സ്ഥത്ത് ഉന്നയിക്കാമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. ക്രമസമാധാനം തകരാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പദ്ധതിക്കെതിരെ നടക്കുന്ന സമരം ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി നീരക്ഷണം. ഹരജി വിശദവാദത്തിനായി ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ലത്തീന്‍ അതിരൂപതയടക്കമുള്ളവരുടെ വിശദീകരണവും ബുധനാഴ്ച കേള്‍ക്കും.

അതിനിടെ സരമത്തിന്റെ 14-ാം ദിവസമായ ഇന്ന് കടല്‍ മാര്‍ഗമുള്ള പ്രതിഷേധമാണ് നടക്കുന്നത്. 30 ഓളം ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. തുറമുഖം കടല്‍ മാര്‍ഗം വളയുവാനുള്ള നീക്കമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്.

അതിനിടെ സമരം പരിഹരിക്കുന്നതനായി നാളെ മന്ത്രിതല സമിതി യോഗം ചേരും. സമരസമിതിക്കാര്‍ പങ്കെടുക്കാത്തതിനാല്‍ ഇന്നത്തെ യോഗം നാളെയിലേക്ക് മാറ്റുകയായിരുന്നു. നാളത്തെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികതര്‍.

Latest