Connect with us

Kerala

ഗുരുതരമായ ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി

മകളുടെ പരാതിയില്‍ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

Published

|

Last Updated

എറണാകുളം | ഗുരുതരമായ ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

മകളുടെ പരാതിയില്‍ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂളിലെ കൗണ്‍സലിംഗിനിടെയാണ് മകള്‍, പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്.

മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം. ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു.

 

Latest