Kerala
മാധ്യമം പത്രത്തിനെതിരായ പോലീസ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
കൊച്ചി| മാധ്യമം പത്രത്തിനെതിരെ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനുമുള്ള ക്രൈംബ്രാഞ്ച് നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
മാധ്യമം ദിനപത്രത്തിന്റെ ഹരജിയില്‍ ജസ്റ്റിസ് കെ വി ജയകുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പിഎസ്സി അപേക്ഷകരുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വന്നത് സംബന്ധിച്ചായിരുന്നു മാധ്യമത്തിലെ റിപ്പോര്‍ട്ട്. കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
---- facebook comment plugin here -----