temporary workers
താത്കാലികക്കാരെ പിരിച്ചുവിടുന്നതിന് മുമ്പും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി
നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തു.
കൊച്ചി | താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുമ്പും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാനന്തവാടി നഗരസഭക്ക് കീഴിലെ ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറി ജീവനക്കാരെ നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തു. താത്കാലിക സ്വീപ്പര്‍മാര്‍മാരാണ് പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിച്ചത്.
ജോലിയിലെ പ്രകടനം അടിസ്ഥാനമാക്കി താത്കാലികക്കാരെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അധികാരമുണ്ടെങ്കിലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ജീവനക്കാരുടെ വിശദീകരണം കേട്ടതിന് ശേഷമാകണം പിരിച്ചുവിടലിലേക്ക് നീങ്ങേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
---- facebook comment plugin here -----