Connect with us

Kerala

പ്രതിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു; ഗുരുതര ആരോപണവുമായി ലൈംഗികാതിക്രമ കേസിലെ അതിജീവിത

പേരൂര്‍ക്കട പോലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് നിഷോര്‍ സുധീന്ദ്രനാണ് കേസിലെ പ്രതി. വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നായിരുന്നു പരാതി.

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക അതിക്രമ കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. പരാതിപ്പെട്ടിട്ടും പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ വൈകി. ഇയാളെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു. അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതിക്കാരി ആരോപിച്ചു.

പേരൂര്‍ക്കട പോലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് നിഷോര്‍ സുധീന്ദ്രനാണ് കേസിലെ പ്രതി. വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നായിരുന്നു പരാതി.

കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം.