Connect with us

Kuwait

കുവൈത്തിൽ ഉയർന്ന ശമ്പളം പറ്റുന്ന വിദേശികൾക്ക് തൊഴിൽ നഷ്ടമായേക്കും

ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ കുറഞ്ഞ ശമ്പള പരിധി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Published

|

Last Updated

കുവൈത്ത് സിറ്റി | ഉയർന്ന ശമ്പളം പറ്റുന്ന വിദേശികളുടെ തൊഴിൽ അനുമതിപത്രം പുതുക്കി നൽകുന്നത് നിർത്തിവെക്കാൻ മാനവ ശേഷി സമിതി അധികൃതർ ആലോചിക്കുന്നതായി സമിതി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുൽത്താൻ അൽ ശലനിയെ ഉദ്ധരിച്ചു പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഇവർക്കു പകരം സ്വദേശികളെ നിയമിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. എന്നാൽ, ഈ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ കുറഞ്ഞ ശമ്പള പരിധി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത രണ്ട് വർഷത്തിനകം സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു 12,000ലധികം തൊഴിലവസരം സൃഷ്ടിക്കാനാണ് സമിതി പദ്ധതി തയ്യാറാക്കുന്നത്.

റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്