Kerala
സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഹൈസ്‌ക്കൂള്‍ നാടകം വൈകി ; സദസ്സില്‍ പ്രതിഷേധിച്ച് കലാപ്രേമികള്‍
നാടകം പോലുള്ള വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്ന ഇനങ്ങള്‍ക്ക് വലിയ വേദികള്‍ അനുവദിക്കണമെന്നുള്ളത് കാലങ്ങളായുള്ള കലാപ്രേമികളുടെ ആവശ്യമാണ്.
കൊല്ലം | ഹൈസ്‌ക്കൂള്‍ നാടകം വൈകിയതിനെ തുടര്‍ന്ന് സോപാനം ഓഡിറ്റോറിയ സദസ്സ് സംഘര്‍ഷഭരിതമായി .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ രാവിലെ ആറുമണി മുതല്‍ നാടകം കാണാന്‍ സ്ഥലത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാടകം ആരംഭിക്കുന്നതിനു മുമ്പേ ഓഡിറ്റോറിയവും ബാല്‍ക്കണിയും തിങ്ങി നിറഞ്ഞു.ഇതോടെ നാടകപ്രേമികള്‍ക്ക് വലിയ നിരാശയുമുണ്ടായി. ഈ അമര്‍ഷം പലപ്പോഴും വാക്ക് തര്‍ക്കത്തിലേക്കും സംഘാടനത്തിലെ പാളിച്ചക്കെതിരെയുള്ള പ്രതിഷേധത്തിലേക്കും നയിച്ചു.
ഓഡിറ്റോറിയത്തിന് പുറത്ത് നിന്നും ഇഷ്ട കല കേട്ട് ആസ്വദിക്കാനെ മിക്കവര്‍ക്കും സാധിച്ചുള്ളു.ഇതിനിടെ സാങ്കേതിക തടസ്സം കൂടിയുണ്ടായതോടെ കാഴ്ച്ചക്കാര്‍ ഒന്നടങ്കം ഇളകി. ഉച്ചക്ക് ശേഷം ഏകദേശം ഒന്നര മണിക്കൂറോളമാണ് നാടകം വൈകിയത്. പുറത്തിറങ്ങിയാല്‍ സീറ്റ് നഷ്ടപെടുമെന്ന അവസ്ഥയും ഉണ്ടായതോടെ ആളുകള്‍ ആകെ വലഞ്ഞു. ഇതോടെ പല ആളുകള്‍ പൊട്ടിതെറിച്ചു.അതേസമയം എന്താണ് സാങ്കേതിക തടസ്സം എന്ന് പറയാന്‍ സംഘാടകര്‍ക്കും സാധിച്ചില്ല. ഇതോടെ നാടകവേദി സംഘര്‍ഷഭരിതമാവുകയായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് സാങ്കേതിക പ്രശ്‌നം പരിഹരിച്ചത്.
നാടകം പോലുള്ള വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്ന ഇനങ്ങള്‍ക്ക് വലിയ വേദികള്‍ അനുവദിക്കണമെന്നുള്ളത് കാലങ്ങളായുള്ള കലാപ്രേമികളുടെ ആവശ്യമാണ്.