speed rail link
സഊദിക്കും കുവൈത്തിനും ഇടയിൽ അതിവേഗ റെയിൽ; സാധ്യതാ പഠനം നടത്തുന്നു
റിയാദിനെയും ഖത്വർ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽ പാതയുടെ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ വർഷം സിസ്ട്രായെ നിയോഗിച്ചിരുന്നു.
കുവൈത്ത് സിറ്റി| കുവൈത്തിനും സഊദിക്കും ഇടയിൽ അതിവേഗ റെയിൽ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയാക്കാൻ സഊദി റെയിൽവേ കമ്പനിയും സഊദി ജനറൽ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും ഫ്രഞ്ച് കമ്പനിയായ നിസ്ട്രയെ നിയോഗിച്ചു. ഗൾഫ് റെയിൽവേ ശൃംഖലയുടെ ഭാഗമായി സഊദിയെ ഗൾഫ് രാജ്യങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി സംരംഭങ്ങൾക്ക് ശേഷമാണ് ഇത്.
റിയാദിനെയും ഖത്വർ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽ പാതയുടെ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ വർഷം സിസ്ട്രായെ നിയോഗിച്ചിരുന്നു. 550 കി മീ ദൂരമുള്ളതാണ് ഈ ലൈൻ. മാഗ്ലെവ് സാങ്കേതികവിദ്യ ഉപയോഗിക്കാനും കഴിയും.
സഊദിയിൽ ആസൂത്രണം ചെയ്ത റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ട പഠനത്തിനും വിശദമായ ഡിസൈൻ ജോലികൾക്കുമായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി പൊതു ടെൻഡർ വിളിച്ചിട്ടുണ്ട്. മെയ് 30 വരെയാണ് സമയം.
by: ഇബ്റാഹീം വെണ്ണിയോട്
---- facebook comment plugin here -----