International
മെക്‌സിക്കോയ്ക്കും കാനഡയ്ക്കും ഉയര്‍ന്ന താരിഫ് ചുമത്തുന്നത് നിര്‍ത്തിവെച്ചു; ക്രൂഡ് ഓയില്‍ വില ബാരലിന് 75.55 ഡോളറായി കുറഞ്ഞു
താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് എണ്ണവില കുറയാന്‍ കാരണമായത്
വാഷിംഗ്ടണ്‍ | അമേരിക്ക വിദേശ എണ്ണ വിതരണക്കാരായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും ഒരു മാസത്തേക്ക് ഉയര്‍ന്ന താരിഫ് ചുമത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവില കുറഞ്ഞു
ബ്രെന്റ് ഫ്യൂച്ചേഴ്‌സ് 0.5% കുറഞ്ഞ് ബാരലിന് 75.55 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 1% കുറഞ്ഞ് 72.41 ഡോളറിലുമെത്തി,ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്ന കാനഡയില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതിക്ക് 10% താരിഫ് ഉള്‍പ്പെടെ 30 ദിവസത്തേക്ക് 25% താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് എണ്ണവില കുറയാന്‍ കാരണമായത്
കാനഡ, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് യുഎസ് തീരുവ ചുമത്തുന്നത് എണ്ണയുടെ ലാഭവിഹിതം കുറയുന്നതിനാല്‍ യുഎസ് റിഫൈനര്‍മാരുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും,ഉയര്‍ന്ന ഇന്ധന വിലയിലൂടെ താരിഫുകള്‍ ഏഷ്യന്‍ റിഫൈനര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും അതേസമയം യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും വ്യവസായ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.