Kerala
സംസ്ഥാനത്ത് 11 ജില്ലകളില്‍ ഉയര്‍ന്ന താപനിലക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
പാലക്കാട് ജില്ലയില്‍ താപനില 39°C വരെ ഉയര്‍ന്നേക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് 11 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 °C വരെ കൂടുതല്‍ താപനിലക്കാണ് സാധ്യത.
പാലക്കാട് ജില്ലയില്‍ താപനില 39°C വരെ ഉയര്‍ന്നേക്കും. തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
---- facebook comment plugin here -----