Kerala
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണം
അതേസമയം തെക്കന്‍ കേരളത്തില്‍ നേരിയ മഴ ലഭിച്ചു.

തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.സാധാരണയേക്കാള്‍ 2-3ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38°സെലഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലയില്‍ 37°സെലഷ്യസ് വരെയും, എറണാകുളം ജില്ലയില്‍ 36°സെലഷ്യസ് വരെയും ഇന്നും നാളെയും ഉയര്‍ന്ന താപനില ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം തെക്കന്‍ കേരളത്തില്‍ നേരിയ മഴ ലഭിച്ചു. തിരുവനന്തപുരം,കൊല്ലം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
---- facebook comment plugin here -----