Connect with us

Kerala

ഉയര്‍ന്ന താപനില; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പിനെതുടര്‍ന്ന് ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരും. എല്ലാ ജില്ലകളിലും സാധാരണ ഉള്ളതിനേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

Latest