Connect with us

Kerala

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശം; കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ ഇടപെടും: ഗവര്‍ണര്‍

പരീക്ഷയില്‍ ചോദ്യം ആവര്‍ത്തിച്ചത് കഴിവുകേടാണ്

Published

|

Last Updated

തിരുവനന്തപുരം |  കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷയില്‍ ചോദ്യം ആവര്‍ത്തിച്ചത് കഴിവുകേടാണ്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ . കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മോശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ആവര്‍ത്തനത്തിന്റെ പേരില്‍ റദ്ദാക്കിയ പരീക്ഷകള്‍ മേയില്‍ നടത്തുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്.സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.

 

Latest