Connect with us

Uae

ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥി കൈമാറ്റ സൂചിക; യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്ത്

12 എമിറാത്തി സര്‍വകലാശാലകള്‍ മികച്ച 1000 ആഗോള സര്‍വകലാശാലകളില്‍ ഉള്‍പ്പെട്ടു.

Published

|

Last Updated

അബൂദബി| ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലയില്‍ യു എ ഇ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ കൈമാറ്റ സൂചികയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം. 12 എമിറാത്തി സര്‍വകലാശാലകള്‍ മികച്ച 1000 ആഗോള സര്‍വകലാശാലകളില്‍ ഉള്‍പ്പെട്ടു. അന്താരാഷ്ട്ര അക്രഡിറ്റേഷന്‍ ലഭിക്കുന്ന പ്രോഗ്രാമുകളുടെ ശതമാനത്തില്‍ 75 ശതമാനം വര്‍ദ്ധനവ് കൈവരിച്ചു. സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികളില്‍ 95 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് 123 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.

2023-ഓടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള ചെലവുകളുടെ അനുപാതത്തില്‍ അറബ് ലോകത്ത് ഒന്നാമത്, ജിഡിപിയില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവിന്റെ ശതമാനത്തില്‍ അറബ് ലോകത്ത് ഒന്നാമത്. 2024-ല്‍ ഒരു ദശലക്ഷം ആളുകള്‍ ഗവേഷകരുടെ എണ്ണത്തില്‍ അറബ് ലോകത്ത് ഒന്നാമത് തുടങ്ങിയ നേട്ടങ്ങളും യു എ ഇ നേടിയിട്ടുണ്ട്.

 

 

Latest