Kerala
വിദ്യാലയങ്ങളിലെ റാഗിങ് തടയുന്നതിനായി ഉന്നത പഠനം നടത്തും: മന്ത്രി വി ശിവന്‍കുട്ടി
അച്ചടക്ക സമിതി കാര്യക്ഷമമാക്കുകയും റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരും

തിരുവനന്തപുരം | വിദ്യാലയങ്ങളിലെ റാഗിങ് തടയുന്നതിനായി ഉന്നത പഠനം നടത്തുമെന്ന് സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി സ്‌കൂളുകളില്‍ അച്ചടക്ക സമിതി കാര്യക്ഷമമാക്കുകയും റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സബ്ജറ്റ് മിനിമം ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എട്ടാം ക്ലാസ് മുതലായിരിക്കും ഇത് നടപ്പാക്കക. 9, 10 വര്‍ഷങ്ങളില്‍ വരും വര്‍ഷങ്ങളില്‍ നടപ്പാക്കും. വിദ്യാര്‍ഥികളെ തോല്‍പ്പിക്കുക അല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും വിദ്യാര്‍ഥിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ ആ കുട്ടിക്ക് സമയം നല്‍കും.
തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാന്‍ അവസരം നല്‍കും. എറണാകുളം തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടര്‍ന്ന് 15കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന് എന്‍ ഒ സി ഇല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സംസ്ഥാനത്തെ 183 സ്‌കൂള്‍ക്കാണ് ഇത്തരത്തില്‍ എന്‍ ഒ സി ഇല്ലാത്തതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.