Connect with us

Kerala

കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളക്കൂടുതല്‍; എതിര്‍പ്പുമായി ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ എ എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസമാണ് പുതുക്കി നിശ്ചയിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ശമ്പളം കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത് ശമ്പളക്കൂടുതലിനെതിരെ ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍ രംഗത്തെത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ എ എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസമാണ് പുതുക്കി നിശ്ചയിച്ചത്. 81,800 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. കൂടാതെ അനുവദനീയമായ ഡി എ, എച്ച് ആര്‍ എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയുമുണ്ടാകും.

മുന്‍ സര്‍വിസില്‍നിന്ന് കെ എ എസില്‍പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിങ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വിസില്‍നിന്ന് വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ ആ തിയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തേക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും