Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി

കുട്ടികളെ വീണ്ടും വിളിച്ചു വരുത്തി പരീക്ഷ എഴുതിപ്പിച്ചു

Published

|

Last Updated

മലപ്പുറം | താനൂരില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. ഇന്ന് താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇന്ന് നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നല്‍കിയത്.

ന്യൂ സ്‌കീമില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് ഓള്‍ഡ് സ്‌കീം പരീക്ഷാ പേപ്പര്‍ മാറി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ വീണ്ടും വിളിച്ചു വരുത്തി പരീക്ഷ എഴുതിപ്പിച്ചു. പരീക്ഷ പൂര്‍ത്തിയായി കുട്ടികള്‍ ഹാളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ചോദ്യ പേപ്പര്‍ മാറി നല്‍കിയതായി അധ്യാപകര്‍ക്ക് മനസ്സിലായത്. ഉടന്‍ കുട്ടികളെ വിളിച്ചു വരുത്തി വീണ്ടും പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു.