Connect with us

From the print

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുനഃക്രമീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30നാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥനക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കും.

Published

|

Last Updated

കോഴിക്കോട് | വെള്ളിയാഴ്ചകളിലേക്ക് നിശ്ചയിച്ച ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ സമയക്രമം പുനര്‍ നിശ്ചയിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. നിലവിലെ സമയക്രമ പ്രകാരം വെള്ളിയാഴ്ചകളിലെ പരീക്ഷകളും ഉച്ചക്ക് 1.30നാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥനക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കും.

ഇതു കണക്കിലെടുത്ത് വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം രണ്ട് മണിയിലേക്ക് മാറ്റുകയോ മറ്റ് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ ചെയ്യണമെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ക്യാബിനറ്റ് യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍ പങ്കെടുത്തു.

 

Latest