Connect with us

hss exam

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു മുതല്‍

4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4.4 ലക്ഷം വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും.

4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4.4 ലക്ഷം വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.

2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ മൂന്നു മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കും. 80 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 പേരും രണ്ടാംവര്‍ഷത്തില്‍ 30,740 പേരും പരീക്ഷ എഴുതുന്നുണ്ട്. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണ്ണയം തുടങ്ങും.

 

Latest