Kerala
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസ്: വ്യവസായി വിജേഷ് പിള്ളയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും
വിജേഷിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒ ടി ടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്.
കൊച്ചി | ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ വ്യവസായി വിജേഷ് പിള്ളയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. വിജേഷിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒ ടി ടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്.
ഹൈറിച്ച് കമ്പനിയുടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്.
മണിചെയിന്‍ മാര്‍ക്കറ്റിങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി പ്രതികള്‍ 1,630 കോടി തട്ടിയെടുത്തെന്നാണ് തൃശൂര്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്. 100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----