National
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് പിൻവലിക്കുന്നത് പരിഗണനയിൽ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഭക്ഷണം തിരഞ്ഞെടുക്കുന്നതും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഈ വിശദീകരണം.
ബംഗളൂരു | സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ അക്കാദമിക് സെഷനിൽ ഇത് ചെയ്യുമോ എന്ന ചോദ്യത്തിന്, അത് ചർച്ച ചെയ്ത ശേഷം ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞങ്ങൾ ഇതുവരെ ഹിജാബ് നിരോധനം നീക്കം ചെയ്തിട്ടില്ല. ഹിജാബിന്റെ നിരോധനം നീക്കുന്നതിനെക്കുറിച്ച് ആരോ എന്നോട് ചോദിച്ചപ്പോൾ, അത് നീക്കം ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായി ഞാൻ പറഞ്ഞു – മാധ്യമങ്ങളോട് സിദ്ദരാമയ്യ വ്യക്തമാക്കി.