Connect with us

Hijab Row in Karnataka

ഹിജാബ്‌ വിലക്ക്: കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ സ്വദേശി വനിതകളുടെ പ്രതിഷേധം

കുവൈത്തിലെ ഇന്ത്യൻ എംബസി തങ്ങളുടെ ശബ്ദവും സന്ദേശവും ഇന്ത്യൻ സർക്കാറിനെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Published

|

Last Updated

കുവൈത്ത് സിറ്റി | കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ശിരോവസ്ത്രം നിരോധിച്ച സംഭവത്തിൽ ഇന്ത്യൻ മുസ്ലിം വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തി വനിതകൾ ഇന്ത്യൻ എംബസിക്ക്‌ സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്ലാമിക്‌ കോൺസ്റ്റിറ്റ്യൂഷനൽ മൂവ്‌മന്റി(ഹദഫ്‌ )ലെ വനിതകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നിരവധി സ്വദേശി സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി അൽ ഖബസ്‌ ദിനപത്രം റിപ്പോർട്ട്‌ ചെയ്തു. ഇന്ത്യൻ എംബസിക്ക് മുൻവശത്തുള്ള ഗ്രീൻ ഐലൻഡ് സ്റ്റാൻഡിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. കുവൈത്തിലെ ഇന്ത്യൻ എംബസി തങ്ങളുടെ ശബ്ദവും സന്ദേശവും ഇന്ത്യൻ സർക്കാറിനെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്ത്യ- കുവൈത്ത് ബന്ധം പുരാതനകാലം മുതൽക്കുള്ളതാണ്. പ്രത്യേകിച്ച് വ്യാപാര മേഖലയിലെ സഹകരണത്തിൽ കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. ഇന്ത്യൻ സമൂഹത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ ഇസ്ലാമിക ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാൻ ഞങ്ങൾ അവരെ നിർബന്ധിക്കുന്നില്ല. അവരവരുട മത വിശ്വാസങ്ങളും ആചാരങ്ങളും നടത്താൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്. അതുപോലെ ഇന്ത്യയിലെ മുസ്ലിംകളോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടും പരസ്പരം ആദരവും ബഹുമാനവും സഹകരണവും പ്രകടിപ്പിക്കണമെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

Latest