Connect with us

National

ഹിജാബ് വിലക്ക്: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നായിരുന്നു മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതി പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ വിദ്യാര്‍ഥികളുടെ ഹരജിയാണ് പരിഗണിക്കുക. ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നായിരുന്നു മാര്‍ച്ച് 15ന് കര്‍ണാടക ഹൈക്കോടതി പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്.

കാമ്പസില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്സിറ്റി കോളജുകളിലെ മുസ്ലിം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിവാദങ്ങള്‍ക്കിടയാക്കിയ വിധി പുറപ്പെടുവിച്ചത്.