Kozhikode
ഹിജാബ് വിവാദം: യൂത്ത് ലീഗ് നിവേദനം നല്‍കി
ബെംഗളൂരു | ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ വിദ്യഭ്യാസ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി എം മുഹമ്മദലി ബാബു കര്‍ണാടക വിദ്യഭ്യാസ മന്ത്രി ബി സി നാഗേഷിനും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ ദിരേന്ദ്ര എച്ച് വാഗഹേളക്കും നിവേദനം നല്‍കി.
രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും എതിരാണ് ഉഡുപ്പിയിലെ ചില കോളജുകളുടെ നടപടി. വിവിധ മത വിശ്വാസികള്‍ അവരുടെ ആചാര പ്രകാരം വസ്ത്രം ധരിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങളിലടക്കം എത്തുമ്പോള്‍ ചില വിദ്യാര്‍ഥിനികളെ മാത്രം മാറ്റി നിര്‍ത്തുന്നത് വര്‍ഗ്ഗീയതയുടെ ലക്ഷണം കൂടിയാണ്. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ രാജ്യത്ത് വര്‍ഗ്ഗീയ വിഷ വിത്തുക്കള്‍ വളരുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
---- facebook comment plugin here -----