Connect with us

Kerala

ഹിജാബ്: കോടതി വിധി ഖേദകരമെന്ന് ജിഫ്രി തങ്ങൾ

ഇത്തരമൊരു വിധി മുസ്ലിംകൾക്ക് വിഷമമുണ്ടാക്കുന്നതാണെന്നും തങ്ങൾ

Published

|

Last Updated

കോഴിക്കോട് | കർണാടക ഹൈക്കോടതി ഹിജാബുമായി ബന്ധപ്പെട്ട് നടത്തിയ വിധി ഖേദകരമാണെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് ഹിജാബ് വിഷയത്തിൽ കോടതി വിധി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിക്കുന്നതു മാണ് ഈ വിധിയെന്നും തങ്ങൾ പറഞ്ഞു.

ഇസ്ലാമിൽ വിശ്വാസി നിർബന്ധമായും അനുഷ്ഠിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ജീവിത രീതികളുമു ണ്ട്. അവയൊക്കെ പൂർണ്ണമായും പാലിച്ചു ജീവിക്കാൻ വിശ്വാസി ബാധ്യസ്ഥരാണ്. അവയിലൊന്നാണ് സ്ത്രീകളുടെ തലമറക്കുക എന്നത്. വിശ്വാസിനി പാലിക്കേണ്ട നിർബന്ധ കടമയാണത്. ഇതിനെ നിഷേധിക്കുന്ന രീതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു വിധി മുസ്ലിംകൾക്ക് വിഷമമുണ്ടാക്കുന്നതാണെന്നും തങ്ങൾ വ്യക്തമാക്കി.