Connect with us

hijab ban

ഹിജാബ്:  കർണാടക ഹെെക്കോടതി വിധി നിരാശാജനകം-  കാന്തപുരം

മേൽക്കോടതിയിൽ നിന്ന് നീതിപൂർവമായ ഒരു വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം

Published

|

Last Updated

കോഴിക്കോട് |ഹിജാബ് നിരോധനം ശരിവെച്ചുള്ള കർണാടക ഹൈക്കോടതിയുടെ വിധി ഏറെ വേദനാജനകവും നിർഭാഗ്യകരവും ആണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുക്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ  പറയുന്നു , മുസ്ലിം മത വിശ്വാസ പ്രമാണങ്ങളെയും പൗരൻ എന്ന നിലയിലുള്ള  ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതുമാണ് ഈ വിധി. മേൽക്കോടതിയിൽ നിന്ന് നീതിപൂർവമായ ഒരു വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം വ്യക്തമാക്കി.

ഇസ്ലാമിൽ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമർശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ്. ഹിജാബ് നിർബന്ധമാണ് എന്നതിൽ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാരന്തൂർ മർകസിൽ നടന്ന ഇമാം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം