Connect with us

National

ഹിജാബ് വിധി; കര്‍ണാടകയില്‍ വ്യാഴാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍

Published

|

Last Updated

ബെംഗളൂരു | ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ബന്ദ് ആചരിക്കാന്‍ കര്‍ണാടകയിലെ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചു. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്‌മദ് ഖാന്‍ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിധിയില്‍ കടുത്ത ദുഃഖമുണ്ടെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എം എല്‍ എ. എന്‍ എ ഹാരിസ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി വിധിച്ചത്.