Karnataka Bandh
ഹിജാബ്: ഹൈക്കോടതി വിധിക്കെതിരായ കര്‍ണാടക ബന്ദ് സമാധാനപരം
ബന്ദിനിടെ ദക്ഷിണ കന്നഡയില്‍ ഒരുക്കിയത് കനത്ത സുരക്ഷ
ബെംഗളൂരു | വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായി കര്‍ണാടകയില്‍ നടന്ന ബന്ദ് തീര്‍ത്തും സമാധാനപരം. വിവിദ മുസ്ലിം സംഘടനകളുട ആഭിമുഖ്യത്തില്‍ നടന്ന ബന്ദിനിടെ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ, വാഹനങ്ങള്‍ തടയാനോ ആരും രംഗത്തെത്താതിനാല്‍ ബന്ദ് ഭാഗീകമായിരുന്നു.
ഹിജാബ് വിവാദം കത്തിനിന്ന ഉടുപ്പി, മംഗളൂരു, കുടക് തുടങ്ങിയ ദക്ഷിണ കന്നഡയിലെ പ്രദേശങ്ങളില്‍ ബന്ദിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇവിടെ കടകമ്പോളങ്ങള്‍ ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. ദക്ഷിണ കന്നഡയിലെ അതിര്‍ത്തി മേഖലയായ ഉള്ളാളടക്കമുള്ള പ്രദേശങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷതയില്‍ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റേതായിരുന്നു വിധി.
മറ്റ് മതങ്ങളിലെ തലപ്പാവ് പോലെ മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ല. ഇത് മൗലിക അവകശാമായി കാണാനാകില്ല. സ്‌കൂള്‍ യൂണിഫോം യുക്തിസഹമായ നിയന്ത്രണം മാത്രമാണ്. ഭരണഘടനാപരമായി അനുവദനീയമാണ്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നല്ലമായിരുന്നു വിധിന്യായത്തില്‍ ഉണ്ടായിരുന്നത്.