hijab controversy
ഹിജാബ്; കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും
ഉഡുപ്പി കോളജ് വിദ്യാര്‍ഥികളാണ് സുപ്രീം കോടതിയെ സമീപിക്കുക
ബെംഗളൂരു | വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാര്‍ഥികള്‍. ഉഡുപ്പിയിലെ കോളജ് വിദ്യാര്‍ഥികളാണ് തീരുമാനം അറിയിച്ചത്. സുപ്രീം കോടതിയില്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ മതപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇവര്‍ പറഞ്ഞു.
ഹിജാബ് മുസ്ലിം വിശ്വാസപരമായി അഭിവാജ്യഘടകകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. 1 ദിവസത്തെ വാദത്തിന് ശേഷമായിരുന്നു ഹൈക്കോടതി വിശാലബെഞ്ച് വിധി പറഞ്ഞത്.
ഹിജാബ് നിരോധനംഭരണഘടനാ ലംഘനമല്ല. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാകില്ല. മറ്റ് മതത്തിലെ തലപ്പാവ് പോലെ ഹിജാബ് മുസ്ലിംങ്ങള്‍ക്ക് നിര്‍ബന്ധമായ കാര്യമല്ല. ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് വരാം. എന്നാല്‍ ക്ലാസ് മുറിയില്‍ പ്രവേശനം യൂണിഫോം ധരിച്ച് മാത്രമാണെന്നും ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.