hijab and high court verdict
ഹിജാബ്: ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീം കോടതി പരിഗണിക്കുക ഹോളി അവധിക്ക് ശേഷം
നിലവില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾ ധരിക്കുന്ന ശിരോവസ്ത്രം വിലക്കിയ കർണാടക സർക്കാറിൻ്റെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുക ഹോളി അവധിക്ക് ശേഷം. നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു.
ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന കാര്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് അറിയിച്ചത്. തിങ്കളാഴ്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാല്‍ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോള്‍ പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.