Connect with us

National

ഹിമാചല്‍ പ്രതിസന്ധി; പരിഹരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം

വിമതരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡി കെ ശിവകുമാറിനെയും ഭൂപീന്ദര്‍ സിങ് ഹൂഡയെയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ആറ് എം എല്‍ എമാരും മൂന്ന് സ്വതന്ത്രരും ബി ജെ പി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്തതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. പ്രശ്‌നം പരിഹരിക്കാന്‍ ഡി കെ ശിവകുമാറിനെയും ഭൂപേന്ദ്ര ഹൂഡയെയും നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം. ഇവര്‍ വിമതന്മാരുമായി സംസാരിക്കും.

അതിനിടെ, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി ജെ പി നീക്കം തുടങ്ങി. ഇന്ന് പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ ഗവര്‍ണറെ കാണും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 34 എം എല്‍ എമാര്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. 68 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എം എല്‍ എമാരുടെ പിന്തുണ വേണം.

മുഖ്യമന്ത്രിയെ സുഖ് വിന്ദര്‍ സിങ് സുഖുവിനെ മാറ്റണമെന്നാണ് ചില കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ നിര്‍ദേശം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.

 

Latest