National
സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഹിമാചല്‍ സര്‍ക്കാര്‍
18 - 60 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ധനസഹായം
ഷിംല | സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ ധനസഹായം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു. സംസ്ഥാനത്തെ 18 നും 60 നും പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
ഇന്ധിര ഗാന്ധി പ്യാരി ബഹ് ന സുഖ് സമാന്‍ നിധി യോജനയുടെ ഭാഗമായി 800 കോടി ചിലവഴിക്കുമെന്നും 5 ലക്ഷം സ്ത്രീകള്‍ പദ്ധതിയുടെ ഭാഗമാവുമെന്നും മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു പറഞ്ഞു.
ഹിമാചലിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച 10 പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്. 10 പ്രഖ്യാപനങ്ങളില്‍ അഞ്ചെണ്ണം പൂര്‍ത്തിയാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 1.36 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പഴയ പെന്‍ഷന്‍ പുനസ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.