Connect with us

National

നൂറ് ശതമാനം വാക്‌സിന്‍ നേട്ടവുമായി ഹിമാചല്‍ പ്രദേശ്

ആഗസ്ത് അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയ സംസ്ഥാനം ഹിമാചല്‍ പ്രദേശാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് നൂറ് ശതമാനം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ആദ്യ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 53,86,393പേര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ആഗസ്ത് അവസാനത്തോടെ അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കിയ സംസ്ഥാനം ഹിമാചല്‍ പ്രദേശാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊവിഡ് മുന്‍നിര പോരാളികളെ ആദരിക്കുന്നതിനായി ബിലാസ്പൂര്‍ എയിംസില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചടങ്ങില്‍ പങ്കെടുക്കും.

പൗരന്‍മാര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നതിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, സംസ്ഥാന ആരോഗ്യ മന്ത്രി രാജീവ് സായ്‌സല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.