Connect with us

Hindenburg

അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്; സെബിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി

അന്തിമ തീയതി കഴിഞ്ഞു മൂന്നു മാസം പിന്നിടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നു ആരോപിച്ചു സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി.

റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സുപ്രീംകോടതി സെബിയ്ക്ക് നിര്‍ദേശം നല്‍കിയത്. വിപണിയില്‍ ഓഹരിമൂല്യത്തില്‍ അദാനി ഗ്രൂപ് കൃത്രിമം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

ആദ്യം മെയ് 17 ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി. വിദേശ കമ്പനികളിലെ അടക്കം അന്വേഷണം പൂര്‍ത്തിയാക്കാനുണ്ട് എന്ന് അറിയിച്ചതോടെ ഓഗസ്റ്റ് 14 വരെ സെബിക്ക് സമയം നീട്ടി നല്‍കി.

അന്തിമ തീയതി കഴിഞ്ഞു മൂന്നു മാസം പിന്നിടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുകയാണെന്ന് അഭിഭാഷകന്‍ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

 

 

Latest