Connect with us

National

അദാനിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്; അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതര്‍ മരവിപ്പിച്ചു

ഇത്തരം റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | സ്വിറ്റ്‌സര്‍ലഡില്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുന്നുവെന്ന് ഹിന്‍ഡന്‍ബര്‍ഗ്. അദാനിയുമായി ബന്ധമുള്ള അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്നാണ് ആരോപണം. 31 കോടി യുഎസ് ഡോളര്‍ മരവിപ്പിച്ചതായാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ റിപോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ആരോപണത്തിന്മേല്‍ നടക്കുന്ന അന്വേഷണത്തിലാണ് ഇത്രയും വലിയ തുക മരവിപ്പിച്ചതെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് സാമൂഹികമാധ്യമമായ എക്സിലൂടെ അറിയിച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു.കൂടാതെ ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന 31 കോടി ഡോളർ അദാനിക്കുവേണ്ടി മറ്റൊരു വ്യക്തി ആറോളം സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നതാണെന്നും ഗോതം സിറ്റി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി ഇടപെടലുകളില്‍ അദാനി ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Latest