Business
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ഗ്രൂപ്പിന് സുപ്രീംകോടതി പാനലിന്റെ ക്ലീന്‍ ചിറ്റ്
ഒറ്റനോട്ടത്തില്‍ അദാനി ഗ്രൂപ്പ് മൂല്യത്തില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് വിദഗ്ധ സമിതി.
ന്യൂഡല്‍ഹി| ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി. അദാനി ഗ്രൂപ്പ് ഒരു ലംഘനവും നടത്തിയിട്ടില്ല. വിപണി നിയന്ത്രിക്കുന്ന സെബിയുടെ വ്യവസ്ഥകളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
ഒറ്റനോട്ടത്തില്‍ അദാനി ഗ്രൂപ്പ് മൂല്യത്തില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് സമിതി പറഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യമാകുന്ന തരത്തിലുള്ള നടപടികളാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും ഈ നടപടികള്‍ കമ്പനിയുടെ ഓഹരികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
---- facebook comment plugin here -----