Connect with us

National

ഹിൻഡൻബർഗ് റിപ്പോർട്ട്; സെബി മേധാവി സ്ഥാനമൊഴിയണം: സി പി എം

അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച മുഴുവൻ സംഭവങ്ങളും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപവത്കരിച്ച് അന്വേഷിക്കണമെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡൽഹി|  സെബി മേധാവിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്ത്, ശരിയായ അന്വേഷണം നടക്കുന്നതുവരെ ചെയർപേഴ്സൺ മാറിനിൽക്കേണ്ടത് ആവശ്യമാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി കൃത്രിമം സംബന്ധിച്ച് നേരത്തെ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനം സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അദാനി കമ്പനികളിൽ നിക്ഷേപിക്കാൻ വിനോദ് അദാനി ഉപയോഗിച്ച അതേ കടലാസ് കമ്പനികളുടെ ഓഹരികൾ സെബി ചെയർ പേഴ്സണും അവരുടെ ഭർത്താവും കൈവശം വച്ചിരുന്നതായി റിപോർട്ടിൽ പറയുന്നു. സെബി മേധാവിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്ത്, ശരിയായ അന്വേഷണം നടക്കുന്നതുവരെ ചെയർപേഴ്സൺ മാറിനിൽക്കണം. അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച മുഴുവൻ സംഭവങ്ങളും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപവത്കരിച്ച് അന്വേഷിക്കണമെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Latest