Connect with us

Kozhikode

കേരളത്തില്‍ ഹിന്ദി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണം: കെ കെ രമ എം എല്‍ എ

ഇംഗ്ലീഷിനെക്കാള്‍ ഹിന്ദി ഭാഷക്ക് പ്രാധാന്യം നല്‍കണം. ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദി പ്രചാര സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ശ്ലാഘനീയമാണെന്നും രമ പറഞ്ഞു.

Published

|

Last Updated

വടകര | കേരളത്തില്‍ ഹിന്ദി ഭാഷക്ക് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ഇത് കുട്ടികളില്‍ ഹിന്ദി പഠനത്തോട് താത്പര്യം കുറയാന്‍ ഇടയാക്കുന്നുണ്ടെന്നും കെ കെ രമ എം എല്‍ എ. ഇംഗ്ലീഷിനെക്കാള്‍ ഹിന്ദി ഭാഷക്ക് പ്രാധാന്യം നല്‍കണം. രാജ്യത്ത് എവിടെ പോയാലും ഹിന്ദി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതില്‍ ഹിന്ദി പ്രചാര സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ശ്ലാഘനീയമാണെന്നും രമ പറഞ്ഞു. കേരള ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച സുഗമ ഹിന്ദി പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

വടകര ശ്രീ ഗോകുലം പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചിത്രാംഗദന്‍, ഡയറക്ടര്‍ സി കരുണാകരന്‍ പ്രസംഗിച്ചു. കേരള ഹിന്ദി പ്രചാര സഭാ സെക്രട്ടറി അഡ്വ. ബി മധു സ്വാഗതവും കോഴിക്കോട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിന്‍സിപ്പല്‍ വിനു നീലേരി നന്ദിയും പറഞ്ഞു.