Connect with us

National

ചെന്നൈ റെയില്‍വേ സ്റ്റേഷന്റെ നെയിം ബോര്‍ഡിലെ ഹിന്ദി അക്ഷരങ്ങളില്‍ കറുത്ത ചായം തേച്ചു

സംഭവത്തെ തുടര്‍ന്ന് ചെന്നൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നെയിം ബോര്‍ഡ് ശരിയാക്കുകയും ചെയ്തു.

Published

|

Last Updated

ചെന്നൈ| ചെന്നൈ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്റെ നെയിം ബോര്‍ഡിലെ ഹിന്ദി അക്ഷരങ്ങളില്‍ കറുത്ത ചായം തേച്ചു. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സ്റ്റേഷന്റെ പേര് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ ചില അജ്ഞാതരായ അക്രമികള്‍ റെയില്‍വേ ബോര്‍ഡില്‍ ഹിന്ദി എഴുത്ത് കറുപ്പിച്ച് വികൃതമാക്കി. സംഭവത്തെ തുടര്‍ന്ന് ചെന്നൈ പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും നെയിം ബോര്‍ഡ് ഉടന്‍ ശരിയാക്കുകയും ചെയ്തു. അന്വേഷണത്തില്‍ സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

തൈര് പാക്കറ്റുകള്‍ ‘ദാഹി’ എന്ന് ലേബല്‍ ചെയ്യാനുള്ള ഫുഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ തീരുമാനത്തെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വീണ്ടും ഹിന്ദി ഭാഷാ തര്‍ക്കം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.